KSRTC-യില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യയാത്ര അനുവദിക്കുന്നത് എന്തിന്?- ഹൈക്കോടതി
കെഎസ്ആര്‍ടിസിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈക്കോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
സാധാരണക്കാര്‍ക്കില്ലാത്ത സൗജന്യം എന്തിനാണ് ജനപ്രതിനിധികള്‍ക്കെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു ചോദ്യം ഉണ്ടായത്.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസ്. മുന്‍ എംഎല്‍എമാര്‍ എംപിമാര്‍ എന്നിവര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും.
സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം. അംഗപരിമിതര്‍ ഉള്‍പ്പെടെ സാമ്പത്തികമായി വളരെ താഴേതട്ടില്‍ നില്‍ക്കുന്നവര്‍ക്കായി പാസ് ചുരുക്കണം എന്നാണ് കോടതി അഭിപ്രായപ്പെട്ടത്.
ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശമാണ് ഉണ്ടായിരിക്കുന്നത്. ഇതൊരു ഉത്തരവായി പുറത്തുവരുമോ എന്നതാണ് അറിയാനുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക