ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ ഇഖാമ റദ്ദാക്കും

വിദേശികള്‍ ആറു മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ ഇഖാമ റദ്ദാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ആറുമാസം കഴിഞ്ഞും രാജ്യത്തിന് പുറത്താണെങ്കില്‍ ഇഖാമ റദ്ദാകുമെന്നാണ് അറിയിപ്പ്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായി പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

2022 ഓഗസ്റ്റ് ഒന്നാം തീയതി മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുക. കൊവിഡ് കലത്ത് ആറു മാസത്തെ സമയപരിധി നിശ്ചയിച്ച് ഇഖാമ റദ്ദാക്കുന്ന നടപടി നിര്‍ത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിക്കുന്നത്.

ആറു മാസത്തിലേറെയായി കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ ജനുവരി 31ന് മുമ്പേ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ ഇവരുടെ വിസ റദ്ദാകും.

 

കൂടുതൽ അറിയിപ്പുകൾ വാട്ട്സ് ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Share
error: Content is protected !!