മലയാളി ഉംറ തീർഥാടക സൗദിയിലെ ജിദ്ദയിൽ മരിച്ചു.
മലയാളി ഉംറ തീർഥാടക സൗദിയിലെ ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ഫറോക്കിലെ കോടമ്പുഴ സ്വദേശിനി കണ്ണംപറമ്പത്ത് ഉമയ്യയാണ് മരിച്ചത്. 80 വയസ്സായിരുന്നു. പരേതനായ തൊണ്ടിയിൽ അബ്ദുറഹ്മാൻ്റെ ഭാര്യയാണ് മരിച്ച ഉമ്മയ്യ.
രണ്ട് പെൺമക്കൾക്കൊപ്പം ഒരു മാസം മുമ്പാണ് ഇവർ ഉംറ കർമ്മത്തിനായി സൌദിയിലെത്തിയത്. ഉംറ കർമ്മവും മദീന സന്ദർശനവും പൂർത്തിയാക്കി. തുടർന്ന് ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.
മൂന്ന് ആഴ്ചയോളമായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മയ്യ തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
ആറ് മാസം മുമ്പാണ് ഭർത്താവ് മരിച്ചത്. മക്കൾ: സറീന, ഹസീന, അഷ്‌റഫ്, മഹജ. മരുമക്കൾ: കോയ, അഷ്‌റഫ്, കാദർകുട്ടി, ഹമീദ.
മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക