സന്ദർശന വിസ പുതുക്കാൻ സൗദിക്ക് പുറത്ത് പോകൽ നിർബന്ധമുളളത് ആർക്കൊക്കെ; ജവാസാത്ത് വിശദീകരിക്കുന്നു

സൌദി അറേബ്യയിൽ വിസിറ്റ് വിസ പുതുക്കുന്നതിൻ്റെ നടപടിക്രമങ്ങൾ ജവാസാത്ത് ഡയരക്ടറേറ്റ് വിശദീകരിച്ചു. മൾട്ടിപിൾ എൻട്രി ഫാമിലി സന്ദർശന വിസ പുതുക്കാൻ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകല്‍ നിര്‍ബന്ധമാണ്.

വിസ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷം പിഴ അടക്കേണ്ടി വരും. എന്നാൽ സിംഗിൾ എൻട്രി സന്ദർശന വിസയാണെങ്കിൽ ഇൻഷൂറൻസ് എടുത്തവർക്ക് നിബന്ധനകളോടെ അബ്ഷിർ വഴി പുതുക്കുവാൻ സാധിക്കുമെന്നും ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. എന്നാൽ പരമാവധി 180 ദിവസം (ആറ് മാസം) വരെ മാത്രമെ ഇങ്ങിനെ പുതുക്കാൻ സാധിക്കുകയുള്ളൂ.

മൾട്ടിപ്പിൾ എൻട്രി ഫാമിലി സന്ദർശന വിസ പുതുക്കാൻ സൗദിക്ക് പുറത്ത് പോകേണ്ടതില്ലെന്നും, വിസ കാലാവധി അവസാനിക്കുന്നതിൻ്റെ ഏഴ് ദിവസത്തിനുള്ളില്‍ അബ്ശിര്‍ വഴി പുതുക്കാൻ സാധിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ പ്രചാരണം തെറ്റാണെന്നും രാജ്യത്തിന് പുറത്ത് കടക്കാതെ മൾട്ടിപിൾ എൻട്രി വിസകൾ പുതുക്കാനാകില്ലെന്നും ജവാസാത്ത് കൂട്ടിച്ചേർത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Share
error: Content is protected !!