ടീം ഷറഫിയ്യ സംഘടിപ്പിച്ചുവരുന്ന ഇത്താത്ത് സെവൻസ് കപ്പ് ഫൈനൽ നാളെ (വെള്ളിയാഴ്ച)
സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരുമാസക്കാലമായി ഖാലിദ് ബിൻ വലീദ് റിയൽകേരള സ്റ്റേഡിയത്തിൽ ടീം ഷറഫിയ സംഘടിപ്പിച്ചുവരുന്ന ഈത്താത്ത് സെവൻസ് കപ്പ് ടുർണമെന്റിന് നാളെ (വെള്ളിയാഴ്ച) തിരശ്ശീല വീഴും.
രാത്രി 8:30 നടക്കുന്ന ജിദ്ദയിലെ പഴയകാല ഫുട്ബാൾ കളിക്കാരെ കോർത്തിണക്കി ഖാലിദ് ബിൻ വലീദ് എഫ്‌സി യും ഫ്രൈഡേ ഫ്രൻ്റ്സുമായി നടക്കുന്ന മത്സരത്തോടെ പരിപാടിക്ക് തുടക്കമാവും.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമി ഫൈനൽ മത്സരത്തിലൂടെ ഫൈനലിലേക്ക് പ്രവേശിച്ച റോയൽ ട്രാവൽസ് എഫ്‌സിയും അൽറായി വാട്ടർ എഫ്‌സിയുമായി മുഖാമുഖം ഏറ്റുമുട്ടുമ്പോൾ സെമി ഫൈനിലിലെ വീറും വാശിയും ഇരട്ടിയായി ഫൈനൽ ഗ്രൌണ്ടിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.
കാണികളെ ഉദ്വേഗത്തിൻ്റെ മുൾ മുനയിൽ നിറുത്തിയ മിനുട്ടുകളിലൂടെയായിരുന്നു സെമി ഫൈനൽ കടന്ന് പോയത്. കളിയുടെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് പയറ്റിയ ടീമുകൾ ഫൈനൽ മത്സരത്തിനായി പുതിയ തന്ത്രങ്ങളുമായി നേരിടാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണിപ്പോൾ. കഴിഞ്ഞ മത്സരത്തിൻ്റെ ആവേശം ചോർന്ന് പോകാതെ കാണികളും ഫൈനൽ കാണാൻ കൂട്ടത്തോടെയെത്തുമെന്നതും ഉറപ്പാണ്.
സെമി ഫൈനലിൻ്റെ ആദ്യ മത്സരത്തിൽ റോയൽ ട്രാവൽസ് എഫ്‌സി നേരിട്ടത് ഗ്ലൗബ് എഫ്‌സിയുമായിട്ടായിരുന്നു. ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റോയൽ ട്രാവൽസ് എഫ്‌സി വിജയിച്ച് ഫൈനലിലേക്ക് കയറിയത്.
കാണികളെ ഉദ്വേഗത്തിൻ്റെ മുൾ മുനയിൽ നിറുത്തിയ മത്സരമായിരുന്നു സെമി ഫൈനലിൻ്റെ രണ്ടാം മത്സരം. HMR എഫ്‌സിയും അൽറായി വാട്ടർ എഫ്‌സിയും ഒരു തരിമ്പ് പോലും വിട്ട് കൊടുക്കാതെ കട്ടക്ക് പിടിച്ച് നിന്ന മത്സരത്തിൽ ഇരു ടീമുകളും തുടരെ, തുടരെ ഗോൾ മുഖത്ത് ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഗോളടിക്കാൻ കഴിഞ്ഞില്ല. അധിക സമയവും ഷൂട്ടൗട്ടും അവസാനിച്ചപ്പോഴും രണ്ട് ഗോൾവീതം നേടി കൊണ്ട് ഇരു ടീമുകളും സമനിലയിൽ തന്നെ. ഒടുവിൽ ടോസിലൂടെ അൽറായി വാട്ടർ എഫ്‌സി വിജയിച്ചതായി പ്രഖ്യാപിച്ചു.
ഈ രീതിയിൽ ഗ്രൌണ്ടിൽ ഫുട്ബോൾ കൊണ്ട് ഇന്ദ്രജാലം തീർത്ത റോയൽ ട്രാവൽസ് എഫ്‌സിയും അൽറായി വാട്ടർ എഫ്‌സിയും തമ്മിലാണ് നാളത്തെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
രാത്രി 9 മണിക്ക് നടക്കുന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നാട്ടിലെ സെവൻസ് മൈതാനങ്ങളിൽ വിവിധ ക്ലബ്ബ്കളിൽ ബൂട്ടണിഞ്ഞ പ്രഗൽഭരും, സന്തോഷ് ട്രോഫി താരങ്ങളും അണിനിരക്കും.
ടൂർണമെന്റിൻ്റെ മുഖ്യ പ്രായോജകരായ ഈത്താത്ത് ഡോട്ട്കോം മാനേജിങ് പാർട്ട്ണർമാരായ സുൽത്താൻ അസ്മരി, റഫീഖ് നെല്ലാങ്കണ്ടി, മൈപെറ്റ് ക്ലിനിക്ക് മാനേജർ റിയാസ് ബാബു, റഹീം പ്രിന്റക്സ് തുടങ്ങി ജിദ്ദയിലെ വിവിധ സംഘടനാ പ്രധിനിധികൾ മുഖ്യ അഥിതികളായിരിക്കും.
കാണികൾക്കായി മന്തിജസീറ നൽകുന്ന ബമ്പർ സമ്മാനമായ നാട്ടിലൊരു സ്‌കൂട്ടിയും മറ്റ് നിരവധി സമ്മാനങ്ങളും സംഘടകർ ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക