ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ കുടുങ്ങി യുവാവ്

നടുറോഡില്‍ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുഎഇയിലെ ഷാര്‍ജയിലാണ് സംഭവം.

ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളില്‍ ഒരു വോയിസ് ക്ലിപ്പ് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം അധികൃതര്‍ യുവതിയെ അറസ്റ്റ് ചെയ്തത്.

കയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവതി, ലിഫ്റ്റ് ചോദിച്ച് യുവാവ് ഓടിച്ച കാറില്‍ കയറുകയായിരുന്നു. വാഹനത്തില്‍ കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രം അഴിച്ചുമാറ്റി. 3,000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്‌നം ഉണ്ടാക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദ ശകലത്തിലുള്ളത്.

വീട്ടിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ച് ഭയന്ന യുവാവ് അപ്പോള്‍ പൊലീസില്‍ വിവരം അറിയിച്ചില്ല. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ വോയിസ് ക്ലിപ്പ് വൈറലായതോടെ ഷാര്‍ജ പൊലീസ് ഇത് ശ്രദ്ധിക്കുകയും ഇരുവരെയും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!