മലയാളി യുവാവ് സൗദിയിൽ നിര്യാതനായി
സൗദി അറേബ്യയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കിഴിശ്ശേരി മഞ്ചേരി റൂട്ടിലെ തൃപ്പനിച്ചി പാലക്കാട് സ്വദേശി പൂവൻചാലിൽ തോട്ടശേരി റഈസ് ബാബുവാണ് (40) മരിച്ചത്. ബിൻസാഗർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഇന്ന് രാവിലെ പതിവ് പോലെ ജോലിക്ക് പുറപ്പെട്ടതായിരുന്നു. വാഹനമോടിച്ച് പോകുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് സഹായത്തിനായി സുഹൃത്തിനെ വിളിച്ചു. സുഹൃത്തുമൊന്നിച്ച് അടുത്തുള്ള പൊളിക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ രക്തം ശർദ്ധിച്ചു. തുടർന്ന് കൂടുതൽ സൌകര്യമുള്ള ബുറൈദ സെൻട്രൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ബുറൈദ സെൻട്രൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് മരണം സംഭവിച്ചത്.
ഭാര്യയും മൂന്ന് കുട്ടികളുമുണ്ട് (നാട്ടിലാണ്). മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കെഎംസിസി പ്രവർത്തകർ അറിയിച്ചു. ബുറൈദ കെഎംസിസി പ്രവർത്തകരാണ് നടപടിക്രമങ്ങൾ നടത്തി വരുന്നത്. മരണം സംഭവിച്ചത് ആശുപത്രിക്ക് പുറത്ത് വെച്ചായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാകാൻ സമയമെടുക്കാനിടയുണ്ടെന്നും സാമുഹിക പ്രവർത്തകർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക