സൗദിയിൽ വീണ്ടും പെൺകുട്ടിയെ കാണാതായി; 15 കാരിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്ന് മാതാവ്
സൗദി അറേബ്യയിൽ വീണ്ടും ബാലികയെ കാണാതായി. അൽ ഖർജ് ഗവർണറേറ്റിൽ സീത അൽ അജാമി എന്ന 15 വയസുകാരിയെയാണ് കാണാതായതെന്ന് മാതാവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
13 ദിവസം മുമ്പ് മകളെ കാണാതായിട്ടുണ്ടെന്നും, അന്ന് തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. ഇന്നലെ വരെ താൻ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരുന്നില്ലെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
രാവിലെ 9 മണിക്ക് സൂപ്പർ മാർക്കറ്റിലേക്ക് പോകാനായാണ് സീത അൽ അജാമി പുറത്ത് പോയത്. അതിന് ശേഷം തിരിച്ച് വന്നിട്ടില്ല.
ഏതെങ്കിലു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളോ രോഗ ലക്ഷണങ്ങളോ കുട്ടിക്കില്ല. മകളെ അന്വേഷിച്ച് അവളുടെ പിതാവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും അവരുടെ കൂടെ ഇല്ല എന്നാണ് അറിയാൻ സാധിച്ചത്.
മകളുടെ സഹപാഠികളുമായി ആശയവിനിമയം നടത്തി കുട്ടിയെ കുറിച്ച് അറിയാൻ ശ്രമിച്ചെങ്കിലും സ്കൂൾ മാനേജ്മെൻ്റ് അനുവദിച്ചില്ലെന്നും മാതാവ് വ്യക്തമാക്കി.
തൻ്റെ മകളെ കുറിച്ച് അന്വേഷിക്കണമെന്നും കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു തുക പാരിതോഷികമായി നൽകുമെന്നും കുട്ടിയുടെ മാതാവ് അൽ ഖർജിലെ ജനങ്ങളോടാവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക