ഹെലിക്കോപ്റ്റര്‍ അപകടത്തിൽ തീര്‍ഥാടകരടക്കം ഏഴ് പേര്‍ മരിച്ചു-വീഡിയോ
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചാർ ധാം യാത്ര തീർഥാടകർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു.
തകർച്ചയ്ക്ക് തൊട്ടുപിന്നാലെ, ഹെലികോപ്റ്റർ പല കഷണങ്ങളായി പൊട്ടി ചിതറി തീപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രസിഡന്റ് ദ്രൗപതി മുർമു തന്റെ അഗാധമായ അനുശോചനം അറിയിച്ചു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി എസ്ഡിആർഎഫും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തിയിട്ടുണ്ട്. ഈ ദാരുണമായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.
ഗരു ഛത്തി മേഖലയിലാണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
#Update | Seven people killed in the chopper crash, according to #Rudraprayag district disaster management officer NK Rajwar#Uttarakhand pic.twitter.com/wExEXJMQmG
— TOI Uttarakhand (@UttarakhandTOI) October 18, 2022
#WATCH | Uttarakhand: A helicopter carrying Kedarnath pilgrims from Phata crashes, casualties feared; administration team left for the spot for relief and rescue work. Further details awaited pic.twitter.com/sDf4x1udlJ
— ANI (@ANI) October 18, 2022