പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ മലബാർ അടുക്കള ആദരിച്ചു

ജിദ്ദ: മലബാർ അടുക്കള ജിദ്ദ ചാപ്റ്റർ, ജിദ്ദ നാഷണൽ ഹോസ്പിറ്റലുമായി ചേർന്ന് പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർതഥികളെ ആദരിച്ചു. 2021-22 ബാച്ചിലെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. മലബാർ അടുക്കള കുടുംബത്തിലെ അമ്പതോളം വിദ്യാർഥികളെ മെമൻ്റോ നൽകിയാണ് ആദരിച്ചത്.

ചടങ്ങിൽ ദീർഘ കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ശ്രീ അബ്ദുൽ മജീദ് നഹക്കും ശംസുദ്ധീൻ എം സി ക്കും യാത്രയയപ്പ് നൽകി. ചടങ്ങിൽ കാണികൾ വിധി കർത്തകളായ വ്യത്യസ്തമായ പായസ പാചക മത്സരവും സംഘടിപ്പിച്ചു.

ജിദ്ദ നാഷണൽ ഹോസ്പിറ്റൽ പ്രതിനിധിയും മാനേജിങ് ഡയറക്ടറുമായ മുഷ്താഖ് , ഡോ ഇന്ദു ജിദ്ദയിലെ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

ജിദ്ദയിലെ പ്രശസ്ത ഗായകരായ ആലിയ, ചന്ദ്രു, റഹീം, ഡോ ഹാരിസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൂടാതെ കുട്ടികളുടെ ഒപ്പന, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങി നിരവധി കലാവിരുന്നുകളും ഒരുക്കിയിരുന്നു.

 

 

പായസ മത്സരത്തിൽ ജെസ്സി ഇക്ബാൽ, ബെൻസീറാ, അർഷാന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. നജീബ് വെഞ്ഞാറമ്മൂട്, ആയിഷ ശാമിസ് , സോഫിയ, ഹാദി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചാക്കോത് ദുബായിൽ നിന്നും ആശംസ സന്ദേശം നൽകി. ജിദ്ദ കോർഡിനേറ്റർ കുബ്ര ലത്തീഫ് സ്വാഗതവും ഫസ്ന സിറാജ് നന്ദിയും, ജുമി, ലത്തീഫ് മൊഗ്രാൽ, സിറാജ്, മുത്തലിബ് എന്നിവർ ആശംസകളും നേർന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!