മാലിന്യം നിക്ഷേപിക്കാനായി പുറത്തിറങ്ങിയ ശേഷം കാണാതായ 12 കാരിയെ കണ്ടെത്തി

സൌദി അറേബ്യയിൽ റിയാദിലെ മുസാഹിമിയ ഗവർണറേറ്റിലെ വീടിന് മുന്നിൽ വെച്ച് കാണാതായ 12 കാരിയായ പെൺകുട്ടിയെ കണ്ടെത്തിയതായി റിയാദ് മേഖല പോലീസ് അറിയിച്ചു. ബുധനാഴ്ച കാണാതായ കുട്ടിയെ ഇന്ന് (ഞായറാഴ്ച) അവളുടെ വീടിന് മുന്നിൽ വെച്ച് തന്നെയാണ് കണ്ടെത്തിയത്.

അമിറ എന്ന് പേരുള്ള പെൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. വീടിന് പുറത്തുള്ള ചവറ്റുകുട്ടയിൽ മാലിന്യം നിക്ഷേപിക്കാനായി പോയതായിരുന്നു അമിറ. അതിന് ശേഷം അവൽ തിരിച്ച് വന്നിട്ടില്ല. അജ്ഞാതർ കുട്ടിയെ തട്ടി കൊണ്ടുപോയെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. കൂടാതെ കുട്ടിയുടെ ഫോട്ടോ സഹിതം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് റിയാദ് പൊലീസ് അറിയിച്ചു. കേസമായി ബന്ധപ്പെട്ട തുടർ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ എവിടെ വെച്ചാണ് കുട്ടിയെ കണ്ടെത്തിയതെന്നോ, എന്തായിരുന്നു കുട്ടിയുടെ തിരോധാനത്തിന് പിന്നിലെ കാരണമെന്നോ ഇപ്പോൾ പൊലീസ് വ്യക്തമാക്കിയിട്ടില്ല. വരും മണിക്കൂറുകളിൽ അത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സൗദിയിൽ ചവറ്റുകുട്ടയിൽ മാലിന്യം നിക്ഷേപിക്കാനായി പുറത്തിറങ്ങിയ 12 കാരിയെ അജ്ഞാതർ തട്ടികൊണ്ടുപോയി

Share
error: Content is protected !!