സൗദിയിൽ ചവറ്റുകുട്ടയിൽ മാലിന്യം നിക്ഷേപിക്കാനായി പുറത്തിറങ്ങിയ 12 കാരിയെ അജ്ഞാതർ തട്ടികൊണ്ടുപോയി

സൌദിയിലെ മുസാഹിമിയയിൽ 12 കാരിയായ പെൺകുട്ടിയെ അജ്ഞാതർ തട്ടികൊണ്ടുപോയതായി ബന്ധുക്കൾ പരാതി നൽകി. അമിറ എന്ന് പേരുള്ള പെൺകുട്ടിയെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. ഇത് വരെ കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യായിട്ടില്ലെന്നും ബന്ധുവായ മുഹമ്മദ് പറഞ്ഞു.

വീടിന് പുറത്തുള്ള ചവറ്റുകുട്ടയിൽ മാലിന്യം നിക്ഷേപിക്കാനായി പോയതായിരുന്നു അമിറ. അതിന് ശേഷം അവൽ തിരിച്ച് വന്നിട്ടില്ല. മെലിഞ്ഞ ശരീരപ്രകൃതിയാണ് കുട്ടിക്ക്. കാഴ്ച കുറവുള്ളതിനാൽ കണ്ണട ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞ ബന്ധുക്കൾ കാണാതായ കുട്ടിയുടെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

ഒരു അജ്ഞാതനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ബന്ധുവായ മുഹമ്മദ് പറഞ്ഞു. കൂടാതെ കേസ് സാമൂഹികമായി മാറിയെന്നും, തട്ടികൊണ്ടുപോകലിന് പിന്നിൽ ബന്ധുക്കളോ, പരിചയക്കാരോ സുഹൃത്തുക്കളോ ഉള്ളതായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കാണാതായ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share

One thought on “സൗദിയിൽ ചവറ്റുകുട്ടയിൽ മാലിന്യം നിക്ഷേപിക്കാനായി പുറത്തിറങ്ങിയ 12 കാരിയെ അജ്ഞാതർ തട്ടികൊണ്ടുപോയി

Comments are closed.

error: Content is protected !!