മലയാളികളായ ആദിലയും നൂറയും വിവാഹിതരായി; വിവാഹശേഷം ഇരുവരും പുറത്തുവിട്ട വീഡിയോ കാണാം

ഏറെ കാലത്തെ നിയമയുദ്ധത്തിന് ശേഷം സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. വിവാഹ ഫോട്ടോകൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളും പങ്കുവച്ചിട്ടണ്ട്. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.

സൗദി അറേബ്യയിലെ ജിദ്ദയിൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പഠനകാലത്താണ്  ഇരുവരും അടുപ്പത്തിലായത്. ആദ്യ കാലത്തൊക്കെ പെണ്കുട്ടികൾ തമ്മിലുള്ള ആത്മബന്ധം എന്ന് മാത്രമേ വീട്ടുകാരും അധ്യാപകരും കരുതിയിരുന്നുള്ളൂ. പിന്നീട് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്.

സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു. ഇരുവർക്കും അനുകൂലമായും പ്രതികൂലമായും സമുഹത്തിലും സാമൂഹ്യ മാധ്യമങ്ങളിലും നിരവധി ചർച്ചകളും നടന്നു.

നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ കുടുംബം സൗദിയിലേക്ക് കൊണ്ടുപോയി. പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലായിരുന്നു നൂറ. ഇരുവർക്കും വീട്ടുകാർ നിരവധി വിവാഹാലോചനകൾ കൊണ്ടുവന്നെങ്കിലും ഇരുവരും സഹകരിച്ചില്ല.

നൂറയെ സൌദിയിലേക്ക് കൊണ്ടുപോയതിന് ശേഷം പിന്നീട് മാസങ്ങളോളം ഒരു വിവരവും നൂറയെക്കുറിച്ച് ലഭിക്കാതായതോടെ ആദില ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചു. ദിവസങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നൂറയെ കുടുംബം കോടതിയിൽ ഹാജരാക്കി. തുടർന്ന് ഒരുമിച്ച് ജീവിക്കാനുള്ള ഇരുവരുടെയും താത്പര്യപ്രകാരത്തെ അനുകൂലിച്ച് വിധി പുറപ്പെടുവിച്ച കേരള ഹൈക്കോടതി ഇക്കഴിഞ്ഞ മെയ് 31-ന് വിഷയം തീർപ്പാക്കി.

പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒരുമിച്ചു താമസിക്കാൻ നിയമപരമായി തടസ്സമില്ലെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് നൂറയെ ആദില നസ്രീനൊപ്പം കോടതി വിട്ടയച്ചത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിച്ചുവരികയായിരുന്നു. ഇന്നാണ് ഇരുവരും വിവാഹിതരായതിന്റെ ചിത്രം പുറത്തുവന്നത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിവാത്തിന് ശേഷം ഇരുവരും പുറത്തുവിട്ട വീഡിയോ കാണാം

 

 

Share
error: Content is protected !!