സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സൗജന്യ വിസിറ്റ് വിസകൾ അനുവദിക്കുന്നു

സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവർക്ക് സൗജന്യ വിസിറ്റ് വിസകൾ അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാൻ എത്തുന്നവർക്കാണ് സൗജന്യ വിസിറ്റ് വിസകൾ അനുവദിക്കുക. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണു സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

 

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് ഖത്തര്‍ അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് ഉണ്ടെങ്കിൽ സൗദി അറേബ്യ സൗജന്യ വീസകള്‍ അനുവദിക്കും. വിദേശ മന്ത്രാലയത്തിലെ ഇ-വീസ പ്ലാറ്റ്‌ഫോം വഴി ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വീസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഇ-സേവനങ്ങള്‍ക്കുള്ള മുഴുവന്‍ ചെലവുകളും സൗദി സര്‍ക്കാര്‍ വഹിക്കും.

 

സൗദി അറേബ്യ സന്ദര്‍ശിക്കുന്നവർക്ക് ഇരുഹറമുകളിലും പ്രാർത്ഥന നടത്താനും ഉംറ കർമ്മം ചെയ്യുവാനും അനുവാദമുണ്ടാകും. വനിതകൾക്ക് മഹറമില്ലാതെയും ഉംറ ചെയ്യാവുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!