35 വർഷമായി മാർക്കറ്റിലേക്ക് പോകുന്ന തൊഴിലാളികൾക്ക് സൗജന്യമായി പ്രഭാത ഭക്ഷണം നൽകുകയാണ് ഈ സൗദി പൗരൻ – വീഡിയോ
35 വർഷത്തോളമായി മാർക്കറ്റിലേക്ക് (ഹരാജ്) പോകുന്നവർക്ക് സൗജന്യമായി പ്രഭാതഭക്ഷണം നൽകി വരികയാണ് സൌദി അറേബ്യയിലെ തബൂക്കിൽ ഹമ്മൂദ് സൽമാൻ അൽ അത്വവി എന്ന സ്വദേശി പൌരൻ. ദൈവത്തിൽ നിന്നുള്ള പ്രതിഫലം മാത്രം ആഗ്രഹിച്ചുകൊണ്ട് സൗജന്യമായാണ് ഇദ്ദേഹം ഭക്ഷണം നൽകിവരുന്നത്.
പുലർച്ചെ പ്രഭാത പ്രാർഥന കഴിഞ്ഞ് മാർക്കറ്റിലെത്തുന്ന വ്യാഴാഴ്ച ചന്തയിലെ തൊഴിലാളികൾക്ക് സൗജന്യമായി പ്രഭാതഭക്ഷണം നൽകികൊണ്ടായിരുന്നു താൻ ഈ രംഗത്തേക്ക് ആദ്യമായി വന്നതെന്ന് ഇദ്ദേഹം പറഞ്ഞു. സഹായത്തിനായി ഹമ്മൂദ് സുലൈമാൻ്റെ ഭാര്യമാരും ഉണ്ടാകും.
തന്റെ ഭാര്യമാർ എല്ലാ ദിവസവും പ്രഭാതഭക്ഷണവും കാപ്പിയും ബ്രെഡും ഒരുക്കുന്നത് സൗജന്യമായാണ്. ദൈവത്തിൽ നിന്നുള്ള പ്രതിഫലം മാത്രമാണ് ആഗ്രഹിക്കുന്നത്. 35 വർഷമായി താൻ ഈ സേവനം ചെയ്യുന്നുണ്ടെന്നും ഹമ്മൂദ് സൽമാൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക
مواطن يقدم #الفطور مجانا منذ 35 عاما لقاصدي الحراج في #تبوك
https://t.co/Ea7BMyBVyk pic.twitter.com/3PaOg4Mvph
— أخبار 24 (@Akhbaar24) October 11, 2022