ജിസാൻ തീരത്ത് കപ്പലിന് തീപിടിച്ചു; സൈന്യം യാത്രക്കാരെ രക്ഷപ്പെടുത്തി – വീഡിയോ

പനാമ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് ഇന്ന് (ചൊവ്വാഴ്ച) തീപിടിച്ചതായി അധികൃതർ അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സൈന്യം രക്ഷപ്പെടുത്തി. മറ്റു രണ്ട് കേസുകളിലായി ബോട്ടുകൾ തകർന്ന് കടലിൽ വീണ ഏഴ് പെരെയും രക്ഷപ്പെടുത്തിയതായും സൈന്യം അറിയിച്ചു.

25 പേരുമായി ജിസാൻ മേഖലയിൽ ചെങ്കടൽ കടലിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പനമാനിയൻ കപ്പലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയും മറ്റും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ നടത്തി.

ഇത് കൂടാതെ ബോട്ട് തകർന്ന് കടലിൽ വീണ 3 പേരെ മദീന മേഖലയിൽ നിന്നും, മറ്റ് നാല് പേരെ മക്ക മേഖലയിൽ നിന്നും രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share
error: Content is protected !!