കൂടുതൽ തൊഴിൽ തസ്തികകളിൽ സൗദിവൽക്കരണം പ്രഖ്യാപിച്ചു

കൺസൾട്ടിംഗ് മേഖലയും അതിലെ വിവിധ തസ്തികകളും സൌദിവൽക്കരിക്കുവാനുള്ള തീരുമാനം മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചു.

ധനമന്ത്രാലയം, ലോക്കൽ കണ്ടന്റ് അതോറിറ്റി, സ്‌പെൻഡിംഗ് എഫിഷ്യൻസി അതോറിറ്റി, ഹദഫ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെ കൺസൾട്ടിംഗ് മേഖലയും അനുബന്ധ പ്രൊഫഷനുകളും പ്രാദേശികവൽക്കരിക്കാനാണ് തീരുമാനം.

നിലവിൽ കൺസൾട്ടിംഗ് മേഖലയിൽ വിദേശികൾ ധാരാളമായി ജോലി ചെയ്യുന്നുണ്ട്.  എന്നാൽ എന്ന് മുതലാണ് തീരുമാനം നടപ്പിലാക്കുക എന്നത് സംബന്ധിച്ചും, എത്ര ശതമാനമാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക എന്നത് സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

 

സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തേജകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുന്നതിനും സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവനകൾ വർദ്ധിപ്പിക്കുന്നതിനുമാണ് തീരുമാനമെന്ന് അൽ-റാജ്ഹി വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!