പി.പി അബ്ദുൽ ഗഫൂർ മൗലവി സ്മരണികയുടെ ജിസിസി തല പ്രകാശനം ജിദ്ദയിൽ നടന്നു

ജിദ്ദ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന പി.പി അബ്ദുൽ ഗഫൂർ മൗലവി സ്മരണികയുടെ  ജി.സി.സി തല പ്രകാശനം സഊദിയിലെ ജിദ്ദയിൽ നടന്നു. തിങ്ങിനിറഞ്ഞ സദസിൽ ചീഫ് എഡിറ്റർ അബൂബക്കർ മാസ്റ്റർ  മായക്കര,  മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലന് നൽകിയാണ് പ്രകാശനം ചെയ്തത്. ചെറുകാവ് പഞ്ചായത്ത് ജി.സി.സി കെ.എംസിസിയാണ് സ്മരണിക പുറത്തിറക്കിയത്.

 

ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സ്മരണിക പരിചയപ്പെടുത്തി. കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി,  സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര,  ജില്ലാ കമ്മിറ്റി പ്രസിഡൻറ് സീതി കൊളക്കാടൻ, ജില്ലാ കമ്മിറ്റി സെക്രട്ടറി ഹബീബ് കല്ലൻ,  കൊണ്ടോട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.കെ മുഹമ്മദ്, മണ്ഡലം സെക്രട്ടറി അൻവർ വെട്ടുപാറ, ഇസ്മായിൽ മുണ്ടക്കുളം, ജില്ലാ,മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർമാർ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

 

മായക്കര അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു.  എൻ.ഇ. അബു, മനാഫ് കണ്ണംവെട്ടിക്കാവ്, മൊയ്‌ദീൻ കളരിയിൽ, ഷഫീഖ് ഐക്കരപ്പടി, എൻ.ഇ സുലൈമാൻ, പി. കെ ബിച്ചാവ, പി.വി.എം മനാഫ്, സുലൈമാൻ കളരിയിൽ, ശറഫുദ്ധീൻ, റഹൂഫ് കണ്ണംവെട്ടിക്കാവ്, ഹാരിസ് പെരിങ്ങാവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

പി.പി അബ്ദുൽ ഗഫൂർ മൗലവി സ്മരണിക  ജി.സി.സി തല പ്രകാശനം  ചീഫ് എഡിറ്റർ അബൂബക്കർ മാസ്റ്റർ  മായക്കര,  മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലന് നൽകി  നിർവഹിക്കുന്നു.

 

 

 

Share
error: Content is protected !!