ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്നു; ഡ്രൈവര്‍ വെന്തുമരിച്ചു

സൌദിയിലെ അൽബാഹയിൽ ട്രെയിലറുകള്‍ കൂട്ടിയിടിച്ച് തീ പടർന്ന് ഒരു ഡ്രൈവര്‍ വെന്തുമരിച്ചു. മറ്റൊരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കിംഗ് ഫഹദ് ചുരംറോഡിലാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. ഡ്രൈവർമാർ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.

കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ഇന്നലെ രാവിലെ 11.40 നാണ് അപകടം. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!