ബുറൈദയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സൗദിയിൽ മറവ് ചെയ്യും; അപകടത്തിൽപ്പെട്ടത് ഒരു വീട്ടിലെ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബങ്ങളും

റിയാദിൽനിന്ന് മദീന സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രി പുറപ്പെട്ട മൂന്ന് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് രണ്ട് മലയാളികൾ മരിച്ചത്. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

മരിച്ച ഹുസൈനും അയാളുടെ രണ്ട് ജേഷ്ടന്മാരും മൂവരുടേയും കുടുംബങ്ങളുമായിരുന്നു യാത്ര ചെയ്തിരുന്നത്. കൂടാതെ ഇവരോടൊപ്പം ഇവരുടെ സഹോദരി ഭർത്താവായ ഇഖ്ബാലും ഉണ്ടായിരുന്നു. റിയാദിൽ നിന്ന് 431 കിലോമീറ്ററകലെ ഖസീം പ്രവിശ്യയിൽ ബുറൈദക്ക് സമീപം അൽറസിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇവർ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് എച്ച് വണ്‍ കാർ അപകടത്തില്‍പ്പെട്ടത്.

അപകടത്തിൽ ഇളയ സഹോദരനായ ഹുസൈനും, സഹോദരി ഭർത്താവായ ഇഖ്ബാലും മരണപ്പെട്ടു. മരിച്ച ഹുസ്സെയിൻ്റെ ഒരു ജേഷ്ടൻ മജീദിന് സാരമായ പരിക്കുകളുണ്ട്. എന്നാൽ പരിക്ക് ഗുരതരമല്ല. മറ്റുള്ളവർക്കെല്ലാം നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ. 1 വയസ്സായ കുട്ടിയും മൂന്ന് സ്ത്രീകളുമുൾപ്പെടെ 13 പേരായിരുന്നു വാനിൽ യാത്ര ചെയ്തിരുന്നത്.

മരിച്ച ഹുസ്സൈയിൻ്റെ ഭാര്യയും അപകടത്തിൽപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ പരിക്കില്ല. മരിച്ച ഇക്ബാലിൻ്റെ ഭാര്യ നാട്ടിലാണ്. പരിക്കേറ്റവരെല്ലാം ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൃതദേഹങ്ങൾ സൌദിയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണ്.

അല്‍റസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!