റെക്കോർഡ് തകർച്ച നേരിട്ട് ഇന്ത്യൻ രൂപ; ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് ഉയർന്നു
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്നനിലയിൽ. രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 82 രൂപ 33 പൈസയായി. വ്യാഴാഴ്ച, 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോർഡ് താഴ്ചയിലെത്തിയിരുന്നു. ഈ വർഷം രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. വർധിച്ചുവരുന്ന എണ്ണ വിലയും കയറ്റുമതിയിലെ മാന്ദ്യവുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം.
ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്ക് പ്രവാസികൾക്ക് അനുകൂലമായി. വിവിധ ഗൾഫ് കറൻസികളുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ.
സൌദി റിയാലിന് 21.92,
യു.എ.ഇ ദിർഹമിന് 22.43,
കുവൈത്തി ദിനാറിന് 265.59,
ബഹറൈനി ദിനാറിന് 218.30,
ഖത്തർ റിയാലിന് 22.62,
ഒമാനി റിയാലിന് 213.95
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക