18-കാരിയും 78-കാരനും തമ്മില്‍ പ്രണയ വിവാഹം. 60 വയസ് കൂടുതലുള്ള വൃദ്ധനുമായി ആദ്യം പ്രണയം തോന്നിയത് പെണ്‍ കുട്ടിക്ക്
പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്.
78 കാരനായ വൃദ്ധന്‍ 18 കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചു.ഇരുവരുടേയും പ്രണയകഥ ആരംഭിക്കുന്നത് പെണ്‍കുട്ടിയെ പതിനഞ്ചാം വയസിലാണ്. മൂന്ന് വര്‍ഷം മുമ്പ് കഗയാന്‍ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നില്‍ വച്ചാണ് അന്ന് പതിനഞ്ചുകാരിയായ ഹലീമ അബ്ദുള്ളയെ റാഷെദ് കണ്ടുമുട്ടുന്നത്.
റാഷെദ് ഇതിന് മുമ്പ് വിവാഹം കഴിച്ചിട്ടോ പ്രണയിച്ചിട്ടോ ഇല്ല. അതുപോലെ തന്നെ ഹലീമയുടേയും ആദ്യത്തെ പ്രണയമാണ് റാഷെദുമായി ഉണ്ടായിരുന്നത്. പെണ്‍കുട്ടിക്ക് പതിനഞ്ച് വയസുള്ളപ്പോള്‍, റാഷെദ് മംഗകോപ്പ് ഒരു കര്‍ഷകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ തൊഴിലൊന്നും ചെയ്യുന്നില്ല.
‘വിവാഹം കഴിയുന്നതിന് മുമ്പ് മൂന്നു വര്‍ഷം അവരിരുവരും ഒരുമിച്ചുണ്ടായിരുന്നു. ‘വരന്‍ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛന്‍ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നില്‍ അവര്‍ ഇരുവരും കണ്ടുമുട്ടിയത്’ എന്ന് റാഷെദിന്റെ മരുമകനായ ബെന്‍ പറയുന്നു.
പെണ്‍കുട്ടിയാണ് ആദ്യം പ്രണയത്തില്‍ വീണത്. 60 വയസിന്റെ വ്യത്യാസമുണ്ട് ഹലീമയും റാഷെദും തമ്മില്‍. എന്നാല്‍, അതൊന്നും വിവാഹത്തിന് തടസമായിരുന്നില്ല എന്നും ഇരുവീട്ടുകാര്‍ക്കും വിവാഹത്തിന് സമ്മതം തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിലിപ്പീന്‍സിലെ നിയമ പ്രകാരം 21 വയസില്‍ താഴെ ഉള്ളവര്‍ക്ക് വിവാഹിതരാവാം. എന്നാല്‍, മാതാപിതാക്കളുടെ സമ്മതം വിവാഹക്കാര്യത്തില്‍ നിര്‍ബന്ധമാണ്. ഏതായാലും ഹലീമയും റാഷെദും കാര്‍മെന്‍ ടൗണിലെ വീട്ടില്‍ പുതിയ ജീവിതം തുടങ്ങിക്കഴിഞ്ഞു.