അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് സൌദിയിലെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്ന സിദ്ദീഖ് ഹൃദയാഘാത്തെ തുടർന്നാണ് മരിച്ചത്.

കഴിഞ്ഞ 30 വർഷത്തോളമായി ഇദ്ദേഹം പ്രവാസിയാണ്. ജിദ്ദയിലെ ഒരു ടൈലറിങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കൾ: അജ്മൽ, ജഫ്നാൻ, ഷഫ്‌ന, മരുമക്കൾ: അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങൾ: കരീം, മുഹമ്മദ് അലി (ജിദ്ദ), സലാം (മദീന).

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!