മലപ്പുറം സ്വദേശി ജിദ്ദയിൽ വാഹനപകടത്തിൽ മരിച്ചു

സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ ചീനിക്കൽ സ്വദേശി കല്ല് വെട്ടി പള്ളിയാളിയിൽ താമസിക്കുന്ന മന്നെത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ജിദ്ദയിലെ ഹിറ സ്ട്രീറ്റിൽ വെച്ച് ഇന്നലെ (ഞായറാഴ്ച) രാത്രിയിലുണ്ടായ വാഹനപകടത്തിലാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് അടുത്തുള്ള പോസ്റ്റിൽ ചെന്നിടിക്കുകയായിരുന്നു. അവിവാഹിതനാണ്.

ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!