മാസ് ജിദ്ദ, അബ്ദുൽ മജീദ് നഹക്ക് യാത്രയപ്പ് നൽകി

ജിദ്ദ: ജിദ്ദയിലെ സാംസ്കാരിക കൂട്ടായ്മയായ മാസ് ജിദ്ദ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ അബ്ദുൽ മജീദ് നഹക്ക് യാത്രയപ്പ് നൽകി. നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചാണ്‌ മജീദ് നഹ നാട്ടിലേക്ക് മടങ്ങുന്നത്.

ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

ജലീൽ കണ്ണമംഗലം, കബീർ കൊണ്ടോട്ടി, സുൽഫീക്കർ ഒതായി, അഷ്‌റഫ് ചുക്കൻ, ഷഫീക് കൊണ്ടോട്ടി, ബഷീർ തിരൂർ, ഫൈസൽ മൊറയൂർ, സാദിക്കലി തൂവൂർ, കെ ടി മുനീർ, സി എം ആക്കോട്, ഗഫൂർ ചാലിൽ, നവാസ് ബീമാപള്ളി, ഇബ്രാഹിം ഇരിങ്ങല്ലൂർ, ശിഹാബ് പുളിക്കൽ, ബാദുഷ, ഹക്കീം പാറക്കൽ, ഹംസ പൊന്മള, ഉണ്ണീൻ പുലാക്കൽ, ശരീഫ് അറക്കൽ, സക്കീർ ഹുസൈൻ എടവണ്ണ, സലീം അത്താണിക്കൽ, സീതി, റാഫി ബീമാപള്ളി, അയ്യൂബ് മാസ്റ്റർ, മജീദ് പുകയൂർ, യൂസഫ് കോട്ട,അഷ്റഫ് ചുക്കൻ,
ഉമ്മർ മങ്കട, ഷറഫു കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, ഫർസാന യാസർ, മുംതാസ് അബ്ദുറഹ്മാൻ, ഹക്കീം അരിബ്ര, ഷബീർ കോട്ടപ്പുറം, മുബാറക് ഗസൽ, മുബാറക് വാഴക്കാട്, ജംഷി മക്ക, സാദിഖലി തൂവൂർ, ബഷീർ ഡോളർ, റഹീം കാക്കൂർ എന്നവർ ഗാനങ്ങൾ ആലപിച്ചു.

അബ്ദുൽ മജീദ് നഹക്കുള്ള ഉപഹാരം മാസ് ജിദ്ദ പ്രതിനിധികളായ ഹസ്സൻ കൊണ്ടോട്ടിയും നൂഹ് ബീമാപള്ളിയും ചേർന്ന് നൽകി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!