പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി അന്താറത്തറ  ഫൈസൽ ദോഹയിലെ ഹമദ് ആശുപത്രിയിൽ നിര്യാതനായി. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. തട്ടകം ചെന്ത്രാപ്പിന്നി ഖത്തര്‍ കൂട്ടായ്മയുടെ മുന്‍ പ്രസിഡണ്ടും അൽഖോറിലെ ബിസിനസ്സുകാരനുമായിരുന്നു.

ഭാര്യ ഷക്കീല ഫൈസൽ.മകൻ : മെഹ്‌ബാസ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (ശനിയാഴ്ച) രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!