സൗദിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത മൂന്ന് വാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം പിടികൂടി – വീഡിയോ

സൌദി അറേബ്യയിൽ വാഹനങ്ങൾക്ക് തീയിട്ട് കത്തിക്കാൻ ശ്രമിച്ച സ്വദേശി പൌരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തുളള ഒരു വീടിന് മുന്നിൽ നിറുത്തിയിട്ട മൂന്ന് കാറുകളാണ് ഇയാൾ തീയിട്ട് കത്തിക്കാൻ ശ്രമിച്ചത്.

മറ്റൊരു കാറിലെത്തിയ പ്രതി ഒരു വീടിന് മുന്നിൽ പാർക്ക് ചെയ്ത മൂന്ന് കാറുകൾക്ക് അടിയിൽ കത്തുന്ന പദാർത്ഥം ഒഴിക്കുകയും തീയിടുകയും ചെയ്തു. പിന്നീട് തൻ്റെ വാഹനത്തിൽ കയറി രക്ഷപ്പെടുന്നതായും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു.

വീടിൻ്റെ ഉടമയുടെ കുട്ടികളുമായുള്ള തർക്കമാണ് ഇയാളെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൻ്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്തതായും അയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും സുരക്ഷാ വിഭഗാം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക

 

 

Share
error: Content is protected !!