രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി പുത്തൂർ സ്വദേശി മരിച്ചു. പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ്(33) ആണ്  റുവൈദയിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക് ലോഡുമായി പോയ മിനി ട്രക്കാണ് അപകടത്തിൽ പെട്ടത്.

ലീവ് കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് അൻവർ റിയാദിലെത്തിയത്. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ (പോർങ്ങോട്ടൂർ) മകൻ: ആസിം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!