ഉംറക്ക് പുറപ്പെട്ട മലയാളി വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു
ജിദ്ദ: ഉംറ കർമ്മത്തിനായി പുറപ്പെട്ട മലയാളി തീർഥാടകൻ വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുതുമുക്ക് ജംഗ്ഷൻ സ്വദേശി മദീനാ പാലസിൽ അഹമ്മദ് കോയയാണ് മരിച്ചത്.
ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് കുവൈത്ത് വഴി ജിദ്ദയിലേക്കുള്ള വിമനത്തിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഉംറക്കുള്ള ഇഹ്രാമിൽ പ്രവേശിച്ചതിന് ശേഷം ജിദ്ദയിലേക്കുള്ള വിമാനത്തിൽ കയറിയിരുന്നു. ഈ യാത്രക്കിടെയാണ് ഇദ്ദേഹം മരിച്ചത്.
മൃതദേഹം മക്കയിൽ ഖബറടക്കും. ഇദ്ദേഹത്തിന്റെ മകൻ ദുബൈയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഒന്നിലേറെ കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുള്ള കവികൂടിയാണ് മരിച്ച അഹമ്മദ് കോയ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക