തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് ഗുളികകൾ പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ – വീഡിയോ
സൌദി അറേബ്യയിലെ റിയാദിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച 7,65,000 ആംഫെറ്റാമിൻ ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി.
അഞ്ച് പേരിൽ നിന്നായാണ് തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച മയക്ക് മരുന്ന് ഗുളികകൾ കണ്ടെത്തിയത്. ഇതിൽ മൂന്ന് പേർ സിറിയൻ പൌരന്മാരാണ്.
വളരെ വിദഗ്ധമായാണ് തണ്ണിമത്തനുള്ളിൽ മയക്ക് മരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വക്താവ് മേജർ മുഹമ്മദ് അൽ-നുജൈദി പറഞ്ഞു.
വീഡിയോ കാണുക..
ضبط (765) ألف قرص من مادة الإمفيتامين المخدر بمدينة الرياض، مخبأة داخل شحنة "بطيخ" بحوزة (5) أشخاص.
#الحرب_على_المخدرات pic.twitter.com/TUVLcbJqK2
— وزارة الداخلية (@MOISaudiArabia) September 28, 2022