സൗദയിൽ വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
സൌദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.
ഒരാഴ്ച മുമ്പ് സ്പോൺസറുമായി റിയാദിൽനിന്ന് അൽ-ഖർജിലേക്ക് പോകുന്നതിനിടെ എക്‌സിറ്റ് 15 ന് സമീപം വാഹനം അപകടത്തിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തു മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ സുലൈമാനെ അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സ നടന്ന് വരുന്നതിനിടെയാണ് ഇന്ന് രാവിലെ മരിച്ചത്.
പിതാവ്: ഹസൈനാർ. മാതാവ്: പാത്തുമ്മ. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീൻ.
മൃതദേഹം അൽ-ഖർജിൽ ഖബറടക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി അൽ-ഖർജ് കെ.എം.സി.സി വെൽഫെയർ വിങ്ങും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങും അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക