എയർക്രാഫ്റ്റ് മെയിൻ്റനൻസ് ടെക്നീഷ്യൻ ജോലികളിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തി

സൗദി അറേബ്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് മേഖലയിലെ ടെക്നീഷ്യൻമാരുടെ ജോലിയിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തിയതായി സൗദി എയർലൈൻസ് അറയിച്ചു. സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.  

വ്യോമയാന മേഖലയിലെ സൗദിവൽക്കരണം ഉയർത്താനായി സൗദി എയർലൈൻസ് ഗ്രൂപ്പ് നടപടികൾ ശക്തമാക്കുന്നതിൻ്റെ തെളിവാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നതെന്നും കമ്പനി വിശദീകരിച്ചു.

വ്യോമയാന മേഖലയിലെ നിരവധി ജോലികളിൽ നേരത്തെ തന്നെ 100 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കിയതായി സൗദി എയർലൈൻസ് ജനറൽ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം അൽ ഒമർ വ്യക്തമാക്കി. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!