യാത്രക്കാർക്ക് കൈവശം വെക്കാൻ അനുവാദമുള്ള പണത്തിൻ്റെയും ആഭരണത്തിൻ്റെയും അളവ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കുന്നു
സൌദിയിലേക്ക് വരുന്നവരും, രാജ്യത്തിന് പുറത്ത് പോകുന്നവരും കൈവശം വെക്കാൻ അനുവാദമുള്ള തുകയെ കുറിച്ച് സക്കാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി.
സൌദിയിലേക്ക് വരുന്നവരോ, പോകുന്നവരോ ആയ യാത്രക്കാർ 60,000 റിയാലിൽ കൂടുതൽ മൂല്യമുള്ള തുക കൈവശം വെക്കുന്നുണ്ടെങ്കിൽ യാത്രക്കാർ അക്കാര്യം സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കേണ്ടതാണ്.
60,000 റിയാലോ അതിലധികമോ പണമായോ, ആഭരണങ്ങളായോ, വിലയേറിയ ലോഹങ്ങളായോ കൊണ്ടുപോകുമ്പോഴും രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും, ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കൽ നിർബന്ധമാണെന്ന് അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി.
ട്രാവലേഴ്സ് ഡിക്ലറേഷന്റെ അപേക്ഷ വഴിയോ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ ഇലക്ട്രോണിക് രൂപത്തിൽ ഡിക്ലറേഷൻ സമർപ്പിക്കാമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക