സൗദിയിൽ വ്യാജ വിദേശ കറൻസി നിർമ്മാണ കേന്ദ്രം കണ്ടെത്തി; മൂന്ന് പ്രവാസികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ വ്യാജമായി വിദേശ കറൻസികൾ അച്ചടിക്കുന്ന കേന്ദ്രം അധികൃതർ കണ്ടെത്തി. കേന്ദ്രത്തിൽ നിന്ന് ഒരു സ്വദേശി പൌരനേയും മൂന്ന് വിദേശികളെയും റിയാദ് പൊലീസ് പിടികൂടി. യെമൻ, സിറിയൻ, ഈജിപ്ഷ്യൻ രാജ്യങ്ങളിലെ പൗരന്മാരാണ് പിടിയിലായ വിദേശികൾ. 

റിയാദിലെ ഒരു ഗോഡൗണിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വ്യാജ കറൻസി നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ഗോഡൌണിനകത്ത് പ്രത്യേക ഒളിത്താവളത്തിനകത്ത് വെച്ചായിരുന്നു വ്യാജ കറൻസികൾ അച്ചടിച്ചിരുന്നത്.

സംഭവസ്ഥലത്ത് വെച്ച് 50 ദശലക്ഷത്തിലധികം കള്ളനോട്ടുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

Share
error: Content is protected !!