പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

സൌദിയിലെ റിയാദിൽ മലയാളി മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ (47) ആണ് മരണപ്പെട്ടത്. വിശ്വനാഥന്‍ – വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത, മകള്‍ മേഘ. റിയാദിലെ റൗദയില്‍ ടോപ്പ് ഓഫ് വേള്‍ഡ് എന്ന കമ്പനിയില്‍ ആറ് മാസമായി ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടില്‍ അയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി കേളി ജീവകാരുണ്യ കമ്മറ്റി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!