വീട്ടുജോലിക്കാരിയെ കട്ടർ ബ്ലേഡുപയോഗിച്ച് ആക്രമിച്ചു; സൗദി യുവാവ് അറസ്റ്റിൽ
സൌദി അറേബ്യയിലെ മദീനയിൽ 18 കാരനായ യുവാവ് വീട്ടുജോലിക്കാരിയെ സ്കാൽപെൽ (കട്ടർ ബ്ലേഡ്) ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് വീട്ടിജോലിക്കാരിയെ യുവാവ് തന്നെ അടുത്തുള്ള റെഡ് ക്രസന്റ് സെന്ററിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഈ സമയത്ത് യുവതിയുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നൊഴുകുകയായിരുന്നു. ഇതിനിടെ വീട്ടുജോലിക്കാരിയെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാൾ യുവാവിൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
വീട്ടുജോലിക്കാരി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചർമ്മത്തിലും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ട്. എങ്കിലും അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിയായ യുവാവിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. “ഇതൊരു ചെകുത്താന്റെ സമയമാണ്’ എന്ന വാചകം ആവർത്തിച്ചുകൊണ്ടിരിക്കെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ അന്വേഷണം നടന്ന് വരികയാണ്.
തനിക്ക് പ്രഭാതഭക്ഷണം തയ്യാറാക്കാൻ യുവാവ് വീട്ടുജോലിക്കാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം തയ്യാറാകുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകാതിരുന്ന യുവാവ് പ്രകോപിതനായി ആക്രമിച്ചെന്നും, തുടർന്ന് വീടിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ജോലിക്കാരൻ പറഞ്ഞു.
യുവാവ് അയാളുടെ അമ്മയുടെ ഏക മകനാണെന്നും, അയാൾക്ക് രണ്ട് സഹോദരിമാരുണ്ടെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. അതേസമയം നാൽപ്പത് വയസ്സുള്ള ഒരാളെ കണ്ടുമുട്ടിയതിന് ശേഷമാണ് അവന്റെ സ്വഭാവത്തിൽ നാടകീയമായ മാറ്റങ്ങൾ കണ്ടു തുടങ്ങിയതെന്നും, അവനെ സാമ്പത്തികമായി ചൂഷണം ചെയ്യാമെന്ന ഉദ്ദേശത്തിൽ ആയാൾ യുവാവിനെ മയക്കുമരുന്നിന് അടിമയാക്കിയെന്നും ദൃസാക്ഷി പറഞ്ഞു. ഈ സംഭവം അറിഞ്ഞ ശേഷം അവൻ്റെ പിതാവ് മരിച്ചെന്നും, നല്ല നിലയിലായിരുന്നു അവൻ്റെ കുടുംബ കഴിഞ്ഞിരുന്നതെന്നും അയാൾ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക