സൗദിയിലെ കച്ചവട സ്ഥാപനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന ഉടൻ; വിവിധ വകുപ്പ് മന്ത്രിമാർക്ക് നിർദ്ദേശം നൽകി

സൌദിയിലെ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാനും, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുവാനും വാണിജ്യ, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന വകുപ്പ് മന്ത്രിമാർക്ക് മന്ത്രിമാരുടെ കൗൺസിൽ നിർദ്ദേശം നൽകി. നിയമലംഘനങ്ങൾക്ക് ചുമത്തുവാനുള്ള പിഴയുടെ പട്ടികയും മന്ത്രിമാർക്ക് കൈമാറി.

ഈ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ പുറപ്പെടുവിക്കുന്ന ബോഡികളെ നിർണ്ണയിക്കാൻ കൗൺസിൽ രണ്ട് മന്ത്രിമാരോട് നിർദ്ദേശിച്ചു. കൂടാതെ കച്ചവട സ്ഥാപനങ്ങൾ അവർക്ക് നിർദ്ദേശം ലഭിച്ച് 90 ദിവസത്തിനുള്ളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ ക്രമീകരിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് ശരിപ്പെടുത്തണമെന്നും കൌണ്സിൽ ആവശ്യപ്പെട്ടു. നിശ്ചയിക്കപ്പെട്ട ബോഡികൾ ഇക്കാര്യം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. 

മന്ത്രിമാരുടെ കൌണ്സിൽ തീരുമാനപ്രകാരം, രാജ്യത്തുടനീളമുള്ള കച്ചവട സ്ഥാപനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പരിശോധനയാണ് വരും ദിവസങ്ങളിൽ വരാനിരിക്കുന്നത്. ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടില്ലാത്തതോ, അല്ലെങ്കിൽ അത്തരം ഉപകരണങ്ങളിൽ കൃത്രിമം നടത്തുന്നവരോ ആയ സ്ഥാപനങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തേണ്ട പട്ടികയും മന്ത്രിമാർക്ക് കൌണ്സിൽ കൈമാറിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!