സൗദിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും – ചിത്രങ്ങൾ

സൌദി അറേബ്യയിലെ വടക്കൻ അതിർത്തി മേഖലയായ തുറൈഫ് ഗവർണറേറ്റിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്.  അപകടത്തില്‍ ഇദ്ദേഹമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിക്കകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിറകില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

തുറൈഫിൽ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയിൽ അറാറിന് 25 കിലോമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച രാവിലെ ആറുമണിക്കായിരുന്നു അപകടം.

ചന്ദ്രശേഖരന്‍ നായര്‍ ഇരുപത് വര്‍ഷമായി സ്വകര്യ കമ്പനിയില്‍ സ്‌റ്റോര്‍ കീപ്പറാണ്. ഏതാനും മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. മൃതദേഹം തുറൈഫ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അപകടത്തിൽ മരിച്ച രണ്ടാമത്തെയാള്‍.രണ്ടു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.  മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തുറൈഫ് ജനറല്‍ ആശുപത്രിയിലാണ്.

വടക്കൻ അതിർത്തി മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് ആംബുലൻസ്  ടീമുകളും, നൂതന മെഡിക്കൽ പരിചരണ വിഭാഗവും ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.

അപകടത്തിൽ 24 പേർക്ക് പരിക്കേറ്റതായി വടക്കൻ അതിർത്തി മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ച് ഡയറക്ടർ ജനറൽ നവാഫ് മായ അൽ-എനിസി പറഞ്ഞു. അവയിൽ, 14 കേസുകൾ റെഡ് ക്രസന്റ് വഴി താരിഫ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. 10 കേസുകൾ മറ്റ് ആരോഗ്യ അധികാരികൾക്ക് കൈമാറിയാതായും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!