ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ, പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും. ഇലക്ട്രിസിറ്റി കമ്പനിയുടെ മറുപടി കാണുക
സൌദി അറേബ്യയിൽ കൃത്യ സമയത്ത് ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടതിന് ശേഷം എങ്ങിനെയാണ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി.
താസമ സ്ഥലങ്ങളിലെ വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ, അടക്കേണ്ട ബിൽ തുകയുടെ 50 ശതമാനമെങ്കിലും ഉപഭോക്താവ് അടച്ചിരിക്കണം. ബാക്കി തുക അടുത്ത ബില്ലിനോട് ചേർത്ത് അടച്ചാൽ മതിയാകും. ഇങ്ങിനെ ആദ്യ പകുതി അടച്ച ശേഷം അക്കാര്യം ഉപഭോക്താവ് സൗദി ഇലക്‌ട്രിസിറ്റി കമ്പനിയെ അറിയിക്കുകയും, സേവനം വിച്ഛേദിക്കപ്പെട്ടതായ കാര്യം കമ്പനിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും വേണം.
ഇത്തരം അറിയിപ്പ് കമ്പനിക്ക് ലഭിച്ചാൽ, രണ്ട് മണിക്കൂറിനുള്ളിൽ സേവനം പുനഃസ്ഥാപിക്കുന്നതാണ്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളുടെ അന്വേഷണത്തിന് മറുപടിയായാണ് കമ്പനി നടപടിക്രമങ്ങൾ വിശദീകരിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക