സൗദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേറ്റു; രണ്ട് പേർ മരിച്ചു

സൌദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ തുറൈഫ് ഗവർണറേറ്റിൽൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ 6 മണിക്കാണ് അപകടം നടന്നത്.  ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോകുകയായിരുന്ന ബസ്സിന് പിറകിൽ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. ബസിൻ്റെ പിൻ സീറ്റിലിരുന്ന രണ്ട് പേരാണ് മരിച്ചത്.

തുറൈഫ് നഗരത്തിൽ  നിന്ന് അറാറിലേക്ക് പോകുന്ന റോഡിൽ അറാറിൽ നിന്ന് 25 കിലോമീറ്റർ അകലെയായിട്ടാണ് അപകടമുണ്ടായത്. വടക്കൻ അതിർത്തി മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ഓപ്പറേഷൻ റൂമിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എട്ട് ആംബുലൻസ്  ടീമുകളും, നൂതന മെഡിക്കൽ പരിചരണ വിഭാഗവും ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

അപകടത്തിൽ 24 പേർക്ക് പരിക്കേറ്റതായി ടക്കൻ അതിർത്തി മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റി ബ്രാഞ്ച് ഡയറക്ടർ ജനറൽ നവാഫ് മായ അൽ-എനിസി പറഞ്ഞു. അവയിൽ, 14 കേസുകൾ റെഡ് ക്രസന്റ് വഴി താരിഫ് ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി, ഒരു മരണം ഉൾപ്പെടെ, 10  കേസുകൾ മറ്റ് ആരോഗ്യ അധികാരികൾക്ക് കൈമാറിയാതായും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവരും അപകടം പറ്റിയവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്.

അപകടസമയത്ത് കൂട്ടംകൂടരുതെന്നും എല്ലാവരേയും സേവിക്കുന്നതിനായി അതോറിറ്റി നൽകുന്ന ബോധവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങളും മുന്നറിയിപ്പുകളും പാലിക്കണമെന്നും അപകടസ്ഥലത്ത് എത്തിച്ചേരുന്നതിനായി ആംബുലൻസുകൾക്കും മെഡിക്കൽ ടീമുകൾക്കും സൌകര്യം ചെയ്ത് കൊടുക്കമമെന്നും എല്ലാ പൗരന്മാരും താമസക്കാരും അധികൃതർ അഭ്യർത്ഥിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!