ഉംറക്ക് വരാൻ സ്വന്തം രാജ്യത്ത് നിന്ന് തന്നെ മിനുട്ടുകൾക്കുള്ളിൽ ഓൺലൈനായി വിസ നേടാനുള്ള സേവനം പ്രവർത്തനമാരംഭിച്ചു; നടപടിക്രമങ്ങൾ അറിയാം

സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും  വരുന്ന  ഉംറ തീർഥാടകർക്ക് എളുപ്പത്തിൽ ഓണ്ലൈനായി ഉംറ വിസ നേടാനുള്ള സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ “മഖാം” വഴി ഉംറ പാക്കേജുകൾ തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത് വഴി വ്യക്തികൾക്ക് മിനുട്ടുകൾക്കുള്ളിൽ ഉംറ വിസ ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെയാണ് ഉംറ വിസ നേടാനാകുക.

1.  https://maqam.gds.haj.gov.sa/Home/OTAs എന്ന ലിങ്ക് വഴി മഖാം പോർട്ടലിൽ പ്രവേശിച്ച് സേവനങ്ങൾ ബുക്ക് ചെയ്യുകയും വിസ അപേക്ഷയ്ക്കായി ഒരു റഫറൻസ് നമ്പർ നേടുകയും ചെയ്യുക.

2. നാഷണൽ വിസ പ്ലാറ്റ് ഫോമായ https://visa.mofa.gov.sa/ എന്ന ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി ഉംറ വിസയുടെ കോപി പ്രിന്റ് ചെയ്യുക.

3. അല്ലങ്കിൽ അപേക്ഷകരുടെ സ്വന്തം രാജ്യങ്ങളിലെ ലോക്കൽ ഏജന്റുമാർ വഴിയും അപേക്ഷ സമർപ്പിക്കാം. ഏജന്റുമാരുടെ വിവരങ്ങൾ https://maqam.sa/Home/EAs എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്നതാണ്.

90 ദിവസം കാലവധിയുള്ള ഉംറ വിസയാണു ലഭിക്കുകയെന്നും തീർഥാടകർക്ക് സൗദിയിലെവിടെയും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

4. വെബ്‌സൈറ്റിലെ ഏജന്റ് ഐക്കണിന്റെ സേവനങ്ങളിൽ നിന്ന് മക്ക യിലേക്ക് വരുന്നവർ ജിദ്ദ വിമാനത്താവളത്തിലേക്കും, മദീനയിലേക്ക് വരുന്നവർ മദീന വിമാനത്താവളത്തിലേക്കുമുള്ള ഫ്ലൈറ്റ് പാത തിരഞ്ഞെടുക്കണം.

5. വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യൽ, രാജ്യത്തിലെ ആഭ്യന്തര ഗതാഗത സേവനങ്ങൾ ബുക്ക് ചെയ്യൽ, താമസ സൌകര്യം ബുക്ക് ചെയ്യൽ തുടങ്ങിയ സേനവങ്ങളും സൈറ്റിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!