ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർധിക്കുമെന്ന് ഇൻഷൂറൻസ് കൗൺസിൽ

സൌദി അറേബ്യയിൽ ആരോഗ്യ ഇൻഷൂറൻസിൻ്റെ പുതിയ മാറ്റങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ, ഇൻഷൂറൻസ് പോളിസി പാക്കേജുകളുടെ നിരക്കിൽ നേരിയ വർധനവുണ്ടാകുമെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ ഔദ്യോഗിക വക്താവ് ഡോ. നാസർ അൽ ജുഹാനി പറഞ്ഞു.

പുതിയ ആനൂകൂല്യങ്ങളും, പരിഷ്കരിച്ച ഇൻഷൂറൻസ് കവറേജ് പരിധികളും, ഇൻഷുറൻസ് ഡ്രഗ് ഗൈഡ് എന്നിവ അടുത്ത ഒക്ടോബർ 1 മുതലാണ് പ്രബാല്യത്തിൽ വരിക.

ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കും, കൂടാതെ  നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 10 ആനുകൂല്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് സൂചന. 2022 ഒക്‌ടോബർ 1 മുതൽ പുതുക്കുന്നതും പുതിയതായി അനുവദിക്കുന്നതുമായ പോളിസികൾക്കാണ് ഈ ആനൂകൂല്യം ലഭിക്കുക. നിലവിൽ മെഡിക്കൽ ഇൻഷൂറൻസ് എടുത്തിട്ടുള്ള ആളുകൾക്ക് ഒക്ടോബർ ഒന്ന് മുതൽ പുതുക്കുന്നത് മുതൽ മാത്രമേ പുതിയ ആനൂകൂല്യം ലഭിക്കുകയുള്ളൂ.

പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ചികിത്സകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അപ്ഡേറ്റ് ചെയ്ത നിരവധി ആനുകൂല്യങ്ങൾ പുതിയതായി ചേർത്തിട്ടുണ്ടെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന്റെ വക്താവും എംപവർമെന്റ് ആൻഡ് സൂപ്പർവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. നാസർ അൽ-ജുഹാനി വിശദീകരിച്ചു. കൂടാതെ വൃക്ക മാറ്റിവയ്ക്കൽ, മാനസികാരോഗ്യ പരിരക്ഷ കേസുകൾ എന്നിവക്കുള്ള പരിധി 15,000 എന്നതിന് പകരം 50,000 ആയി ഉയർത്തുകയും ചെയ്തു.

 

Share
error: Content is protected !!