സൗദി ദേശീയദിനത്തിൻ്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നു
ജിദ്ദ: സൗദി ദേശീയ ദിനം പ്രമാണിച്ച് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള സിയാറ & ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ് ഐ സി പ്രവർത്തകർക്കായി സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നു. എസ് ഐ സി ജിദ്ദ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരിത്ര പ്രധാന സ്ഥലങ്ങളിൽ സന്ദർശനം ഉൾപ്പെടുത്തി ഉംറയും മദീന സിയാറയും വരാന്ത്യങ്ങളിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.
എന്നാൽ കുറഞ്ഞ വരുമാനക്കാരായ പ്രവർത്തകർക്ക് വേണ്ടിയാണ് സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 29 വ്യാഴാഴ്ച രാത്രി സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നത്. ഉംറ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തകർ അതാത് ഏരിയകളിലെ എസ് ഐ സി കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് എസ് ഐ സി സിയാറ വിംഗ് ഭാരവാഹികളായ സൽമാൻ ദാരിമി, മുഹമ്മദ് ഫിറോസ് കൊളത്തൂർ എന്നിവർ അറിയിച്ചു.
സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എസ് ഐ സി ടൂർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 വെള്ളിയാഴ്ച ജിദ്ദയിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളായ തായിഫ്, അൽ ബഹ എന്നിവിടങ്ങളിലേക്ക് ചരിത്ര – പഠന യാത്രയും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എസ് ഐ സി ജിദ്ദ ടൂർ വിങ്ങുമായി ബന്ധപ്പെടണമെന്ന് കൺവീനർ മുസ്തഫ പട്ടാമ്പി അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വൈവിധ്യങ്ങളായ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു