സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വൈവിധ്യങ്ങളായ വിനോദ പരിപാടികൾ പ്രഖ്യാപിച്ചു
സൌദി 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ വിനോദ പരിപാടികളുടെ വിശദാംശങ്ങൾ പുറത്തിറക്കി. വെടിക്കെട്ടുകൾ, സർക്കസ് അഭ്യാസങ്ങൾ, സംഗീത കച്ചേരികൾസ വ്യോമ, നാവിക സൈനിക പ്രകടനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി എന്റർടൈൻമെന്റ് അതോറിറ്റി സംഘടിപ്പിക്കുന്നത്. Cirque du Soleil യിൽ നിന്നുള്ള വിവിധ പരിപാടികളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ സ്വദേശികൾക്കും താമസക്കാർക്കും ആഘോഷപരിപാടികളിൽ പങ്കെടുക്കാം. കൂടാതെ സന്ദർശവിസയിലും ടൂറിസ്റ്റ് വിസകളിലുമുൾപ്പെടെ രാജ്യത്ത് നിയമാനുസൃതം കഴിയുന്ന എല്ലാവർക്കും പരിപാടികൾ വീക്ഷിക്കാവുന്നതാണ്.
കരിമരുന്ന് പ്രയോഗം
ദേശീയ ദിനത്തിന്റെ നിറങ്ങളിൽ തിളങ്ങുന്ന വീടിന്റെ ആകാശം (بعنوان سماء الدار تشع بألوان اليوم الوطني،) എന്ന തലവാചകത്തിൽ രാജ്യത്ത് 18ഓളം സ്ഥലങ്ങളിലായി കരിമരുന്ന് വെടിക്കെട്ടുകൾകൊണ്ട് ആകാശം വർണ്ണാഭമാകും. രാത്രി 9 മണിക്ക് സൌദി ചാനൽ വണ്ണിലും തത്സമയം വെടിക്കെട്ട് സംപ്രേഷണം ചെയ്യുന്നതാണ്. കൂടാതെ റിയാദ്, ബുറൈദ, അൽ ഖോബാർ, മദീന, അബഹ, അൽ ബഹ, നജ്‌റാൻ, ജിസാൻ, ഹായിൽ, അറാർ, സകാക്ക, തബൂക്ക്, ജിദ്ദ, തായിഫ്, അൽ-അഹ്സ, ഉനൈസ, ഹഫ്ർ അൽ-ബാതിൻ, ദമാം എന്നീ നഗരങ്ങളിലും വെടിക്കെട്ടുകളുണ്ടായിരിക്കും.
വ്യോമ, നാവിക, സൈനികാഭ്യാസ പ്രദർശനങ്ങൾ
‘സല്യൂട്ട് ടു ദ നേഷൻ’ എന്ന പേരിൽ സെപ്റ്റംബർ 18 മുതൽ 26 വരെ പ്രധാന നഗരങ്ങളിൽ വ്യോമ-കടൽ സൈനിക അഭ്യാസ പ്രകടനങ്ങൾ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. റിയാദ്, ജിദ്ദ, ഖോബാർ, ദമാം, ജുബൈൽ, അൽ അഹ്‌സ, ത്വായിഫ്, തബൂക്ക്, അബഹ, സാറത് ഉബൈദ, തംനിയ, ഖമീസ് മുഷൈത് തുടങ്ങിയ നഗരങ്ങളിലാണ് സൈനികാഭ്യാസ പ്രകടനങ്ങൾ.
സെപ്തംബർ 18 മുതൽ 26 വരെ ജിദ്ദയിലും അൽഖോബറിലും മറൈൻ ഷോകളും സെപ്റ്റംബർ 21 മുതൽ 24 വരെ റിയാദിലും ജിദ്ദയിലും സൈനിക പ്രദർശനങ്ങളും ഉണ്ടാകും
സർക്കസ് ഗെയിമുകൾ
സെപ്തംബർ 21 മുതൽ 24 വരെ “ദ ഫോർച്യൂൺ ഓഫ് എ നേഷൻ” എന്ന പേരിൽ ലോകത്തിലെ ഏറ്റവും വലിയ ഒരു പ്രത്യേക ഷോ സർക്യു ഡു സോലെയിൽ അവതരിപ്പിക്കുന്നതാണെന്ന് അതോറിറ്റി അറിയിച്ചു.
പ്രത്യേക ആഘോഷപരിപാടികൾ
സെപ്റ്റംബർ 21 മുതൽ 24 വരെ: റിയാദ്, ഗ്രാസി പാർക്ക്, ജിദ്ദ പ്രിൻസ് മജിദ് പാർക്ക്, ദമാം കിംഗ് അബ്ദുല്ല പാർക്ക് വാട്ടർഫ്രണ്ട്, ബുറൈദ കിംഗ് ഖാലിദ് പാർക്ക്, അൽ ജൗഫ് അൽ നഖീൽ പാർക്ക്, തബൂക്ക് പ്രിൻസ് ഫഹദ് ബിൻ സുൽത്താൻ പാർക്ക്, സമ അബഹഇവന്റ്, ഹായിൽ അൽ മഗ്‌വ പാർക്ക്, അൽ ബഹ പാർക്ക്.
കച്ചേരികൾ
വലിയ താരങ്ങൾക്കൊപ്പം വലിയ കച്ചേരികൾ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. സ്ഥങ്ങളും നേതൃത്വം നൽകുന്നവരും ഇങ്ങനെ
– മാജീദ് അൽ മുഹന്ദിസ്, കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി, ഖസിം, സെപ്റ്റംബർ 22.
– റബീഹ് സഖർ, പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്പോർട്സ് സിറ്റി, അൽ-അഹ്സ, സെപ്റ്റംബർ 23.
– മുഹമ്മദ് അബ്ദു, തലാൽ അൽ മദ്ദ തിയറ്റർ (അൽ മുഫ്താഹ), അബഹ, സെപ്റ്റംബർ 24.
– അഹ്‌ലാം അബാദി അൽ ജൗഹറും, റിയാദ്, അബൂബക്കർ സാലിം തിയേറ്റർ, സെപ്റ്റംബർ 23.
– ഈജിപ്തിൽ നിന്നുള്ള, അൻഗാം, അഹമ്മദ് സഅദ്, ജിദ്ദ, പഞ്ച് മാർക്ക് തിയേറ്റർ, കിംഗ് റോഡ്, സെപ്റ്റംബർ 24.
– മദീന ഒപെറെറ്റ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്പോർട്സ് സിറ്റി, സെപ്റ്റംബർ 23.
– മൗദി അൽ-ഷംറാനി, ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സിവിലൈസേഷൻ സെന്റർ, സെപ്റ്റംബർ 21.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംവേദനാത്മക പ്രവർത്തനങ്ങൾ
റിയാദിന്റെ മുൻവശത്ത് അഭൂതപൂർവമായ സംവേദനാത്മക സംഭവങ്ങളും പൊതുജനങ്ങൾക്ക് ആശ്ചര്യവും നൽകുന്ന “ഇസ്സുൽ വത്വൻ” എന്ന തലവാചകത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക പരിപാടികളും അരങ്ങേറും. കൂടാതെ സുരക്ഷാ മേഖലകളുടെ പങ്കാളിത്തത്തോടെ വെർച്വൽ തിയറ്റർ ഓഫ് ഓപ്പറേഷൻസ് എന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല സംയുക്ത ബാൻഡിന്റെ തത്സമയ സംഗീത പ്രകടനങ്ങൾ, കൂടാതെ 12 വൈവിധ്യമാർന്ന സ്യൂട്ടുകളിൽ ഉടനീളം ആവേശകരമായ അന്തരീക്ഷത്തോടുകൂടിയ പരിപാടികളും അരങ്ങേറും.
Pingback: സൗദി ദേശീയദിനത്തിൻ്റെ ഭാഗമായി എസ്.ഐ.സി ജിദ്ദ സൗജന്യ ഉംറ യാത്ര സംഘടിപ്പിക്കുന്നു - MALAYALAM NEWS DESK