‘ഇനി ആരും വിശന്നുകൊണ്ട്​ ഉറങ്ങേണ്ടിവരില്ല’; വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു

വിശക്കുന്നവർക്കായി യുഎഇയിൽ വിവിധ സമയങ്ങളിൽ സൗജന്യമായി റൊട്ടി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ബ്രെഡ് ഫോർ ഓൾ എന്ന പദ്ധതിയാണ് ലോകത്തിന് തന്നെ മാതൃകയാകുന്നത്.

രാജ്യത്തെ നിരവധി ഔട്ട്‌ലെറ്റുകളിൽ വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ഫ്രഷ് ബ്രെഡ് നൽകാനാണ് ഈ പുതിയ ഡിജിറ്റൽ സംരംഭം ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത മെഷീനുകൾ ബ്രെഡ് തയ്യാറാക്കുകയും ആവശ്യക്കാർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു. ഇത് കമ്മ്യൂണിറ്റി അംഗങ്ങളെ ഇടപഴകുകയും ഹ്രസ്വകാല കമ്മ്യൂണിറ്റി ഫണ്ടിംഗ് തത്വം സ്വീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭത്തിലേക്ക് സംഭാവന നൽകാൻ വ്യക്തികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

 

 

കോവിഡിൻ്റെ ആദ്യ കാലത്ത് ‘യു.എ.ഇയിൽ ആരും വിശന്നുകൊണ്ട്​ ഉറങ്ങേണ്ടിവരില്ല’ എന്ന് യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ്​ കാലത്തെന്ന പോലെ കോവിഡാനന്തര കാലത്തും വിശക്കുന്നവരുടെ വിശപ്പകറ്റാൻ സംവിധാനമൊരുക്കിയിരിക്കയാണ്​ യുഎഇ ഭരണകൂടം. ഏറ്റവും നൂതനമായ സാ​ങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയ മെഷീനുകൾ വഴിയാണ്​ ‘ബ്രെഡ് ഫോർ ഓൾ'(എല്ലാവർക്കും അന്നം) എന്ന പദ്ധതി ഇതിനായി നടപ്പിലാക്കുന്നത്​.

ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ സെന്‍റർ ഫോർ എൻഡോവ്‌മെന്‍റ്​ കൺസൾട്ടൻസിയാണ് ‘ബ്രെഡ് ഫോർ ഓൾ’ സംരംഭം പ്രഖ്യാപിച്ചത്.

ഓരോ ദിവസവും വിവിധ സമയങ്ങളിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും സൗജന്യ റൊട്ടി നൽകുന്ന സംവിധമാണിത്​. വിവിധ ഔട്ട്‌ലെറ്റുകളിൽ വിന്യസിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴിയാണ്​ ആവശ്യക്കാർക്ക് ഫ്രഷ് ബ്രഡുകൾ നൽകുക. പദ്ധതിയിലൂടെ ചാരിറ്റി പ്രവർത്തനത്തിന്‍റെ ആധുനികവും സുസ്ഥിരവുമായ മാതൃക കാണിച്ചു കൊടുക്കുക കൂടിയാണ്​ ഇമാറാത്ത്​.

 

 

അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽ ഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലാണ്​ സ്‌മാർട്ട് മെഷീനുകൾ സ്ഥാപിക്കുക. മിഷീനിലെ ‘ഓർഡർ’ ബട്ടൻ അമർത്തിയാൽ അൽപ സമയത്തിനകം ബ്രഡ്​ ലഭിക്കുന്ന രീതിയിലാണ്​ ഇതിലെ സംവിധാനം.

പദ്ധതിയിലേക്ക്​ സംഭാവന നൽകാനും മെഷീനിൽ സൗകര്യമുണ്ട്​. ഇതിന്​ പുറമെ ‘ദുബൈ നൗ’ ആപ്പ് വഴിയും എസ്​.എം.എസ്​ ചെയ്തും സംഭാവന നൽകാവുന്നതാണ്​. 10ദിർഹം സംഭാവന ചെയ്യാൻ 3656 എന്ന നമ്പറിലേക്കും 50 ദിർഹമിന് 3658, 100 ദിർഹമിന് 3659, 500 ദിർഹമിന് 3679 എന്നതിലേക്കുമാണ്​ എസ്​.എം.എസ്​ ചെയ്യേണ്ടത്​.

സംരംഭത്തിന്‍റെ സംഘാടകരെ info@mbrgcec.ae എന്ന ഇ-മെയിൽ വഴിയോ 0097147183222 എന്ന ഫോൺ വഴിയോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!