വിവാഹം കഴിച്ചത് സ്ത്രീയെയായിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് എട്ട് വര്‍ഷത്തിന് ശേഷം
താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് വിചിത്ര അനുഭവമുണ്ടായത്.ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശീതളിന്റെ പരാതിയില്‍ ഭര്‍ത്താവ് വിരാജ് വര്‍ധനെതിരേ(വിജയേത്രയെന്നായിരുന്നു ഇവരുടെ ആദ്യ പേര്) പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു.
വിവാഹ ബ്യൂറോ വഴിയാണ് ശീതല്‍ വിരാജിനെ പരിചയപ്പെടുന്നത്.ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു.ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ട്.
2014-ല്‍ ഇവരുടെ വിവാഹം നടക്കുകയും കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതല്‍ പോലീസിനോട് പറഞ്ഞു. പക്ഷെ വിവാഹ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും ഒഴികഴിവുകള്‍ പറഞ്ഞ് മാറി നിന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.പക്ഷെ ശീതല്‍ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചതോടെ ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പക്ഷെ ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് വെളിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
2020ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേര്‍ത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തിതായും ശീതല്‍ പരാതിയില്‍ പറയുന്നുണ്ട്.
തന്നെ പ്രകൃതി വിരുദ്ധ പീഢനത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശീതള്‍ പറയുന്നു.പരാതിയെ തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഗുര്‍ജാര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക