ട്രെയിന്‍ ജനലിലൂടെ കയ്യിട്ട് യാത്രക്കാരനെ കൊള്ളയടിക്കാൻ ശ്രമിച്ച് കള്ളൻ; കയ്യിൽ പിടിമുറുക്കി യാത്രക്കാരന്: ജനലിൽ തൂങ്ങി കിടന്ന് കള്ളൻ സഞ്ചരിച്ചത് 15 കി.മീ – വിഡിയോ
ട്രെയിനിന്റെ ജനാലയില്‍ കൂടി യാത്രക്കാരന്റെ പഴ്സും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിച്ച കള്ളൻ പിടിയിലായി. മോഷ്ടാവിൻ്റെ ദയനീയമായ പരാജയത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ട്രെയിനിന്റെ ജനാലയില്‍ തുങ്ങിക്കിടന്ന് യാത്രക്കാരന്റെ പഴ്സും മൊബൈലും തട്ടാനാണ് ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ കള്ളന് സ്വപ്നത്തില്‍ പോലും കാണാത്ത കാര്യമാണ് പിന്നെ നടന്നത്.
കള്ളന്റെ കൈ നീണ്ടുവരുന്നതു കണ്ട മറ്റൊരു യാത്രക്കാരന് ഇയാളുടെ കൈകളില്‍ കയറിപ്പിടിച്ചതോടെ ഇയാള്‍ക്ക് പിടിവിടാനാകാതെയായി. ഇതിനിടെ ട്രെയിന്‍ മുന്നോട്ട് നീങ്ങുകയും ചെയ്തു. ട്രെയിനില്‍ തൂങ്ങിക്കിടന്ന് 15 കിലോമീറ്ററോളമാണ് ഇയാള്‍ക്കു യാത്ര ചെയ്യേണ്ടിവന്നത്. ഇടക്ക് ജനൽ കമ്പികൾ കടിച്ച് പിടിക്ക് താഴെ വീഴാതെ സൂക്ഷിക്കും. 15 കിലോമീറ്ററോളം ട്രൈൻ ഓടുന്ന സമയം തൂങ്ങിക്കിടന്ന് ഇയാള്‍ ചെയ്ത തെറ്റിന് മാപ്പ് പറയുന്നുണ്ടായിരുന്നു. തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളന് കരഞ്ഞു പറഞ്ഞിട്ടും യാത്രക്കാര്‍ വിടാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഖഗാരിയ സ്റ്റേഷനില്‍ എത്തിയതിനു ശേഷം ഇയാളെ റെയില്‍വേ പൊലീസിനു കൈമാറി. പങ്കജ് കുമാന് എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
Bad day for this thief.
He was trying to snatch mobile but caught in the hands of The Family man 🤣😂 in Samastipur-Katihar Passenger Train
Later he was handed over to Police#Begusarai #Bihar #ViralVideo pic.twitter.com/myS1CY7tXK— Dhiren Patel (@DhirenP66827872) September 15, 2022