സൗദി ദേശീയ ദിനം കളറാക്കാൻ പ്രതിരോധ സേനയുടെ പ്രത്യേക എയർഷോ; വിവിധ നഗരങ്ങളിൽ പ്രദർശനം നടക്കുന്ന തിയതിയും സമയവും അറിയാം

സൌദി അറേബ്യയുടെ 92-ാം ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളിൽ വ്യോമസേന പ്രത്യേക എയർഷോ സംഘടിപ്പിക്കുന്നു. രാജ്യത്തിൻ്റെ വിവിധ നഗരങ്ങളിൽ നടക്കുന്ന ഷോയുടെ തിയതികളും സമയവും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

 

റിയാദിൽ പ്രിൻസ് തുർക്കി അൽ അവാൽ റോഡിന് വടക്ക് കൈറോവാൻ പരിസരത്ത് സെപ്റ്റംബർ 22-23 തിയതികളിൽ വൈകുന്നേരം 4:30 നാണ് ഷോ ആരംഭിക്കുക.

ജിദ്ദയിൽ ഹിൽട്ടൺ ഹോട്ടലിന് എതിർവശത്തുള്ള കടൽത്തീരത്ത് സെപ്തംബർ 18-19-20 തിയതികളിൽ വൈകുന്നേരം 5 നാണ് ഷോ ആരംഭിക്കുന്നത്.

ദമ്മാമിൽ സെപ്റ്റംബർ 17-18-19 തീയതികളിൽ വൈകുന്നേരം അഞ്ച് മണിക്ക് ഈസ്റ്റേൺ കോർണിഷിലാണ് എയർ ഷോ ആരംഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഖമീസ് മുഷൈത്തിൽ ബൊളിവാർഡിലും, ശരത് ആബിദയിലും തംനിയയിലും സെപ്റ്റംബർ 22-23 തിയതികളിൽ വൈകുന്നേരം അഞ്ചര മണിക്കാണ് പ്രദർശനം ആരംഭിക്കുക.

തായിഫിൽ സെപ്തംബർ 22-23 തീയതികളിൽ കിംഗ് ഫഹദ് എയർ ബേസ്, ശാറ ഖംസീൻ, അർ-റാഡ്ഫ് പാർക്ക് എന്നിവിടങ്ങളിൽ വൈകുന്നേരം 5.30ന് പ്രദർശനം ആരംഭിക്കും.

ഇതേ ദിവസങ്ങളിൽ തന്നെ വൈകുന്നേരം അഞ്ച് മണിക്ക് പ്രിൻസ് മുഹമ്മദ് ബിൻ സൗദ് പാർക്കിലും, ബാൽജുരാഷി നാഷണൽ പാർക്കിൽ വൈകുന്നേരം 5 മണിക്കും പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും.

അബഹയിൽ സെപ്തംബർ 22-23 തിയതികളിൽ വൈകുന്നേരം 5:30 ന് എയർപോർട്ട് പാർക്ക്, ഫാമിലി സിറ്റി, ആർട്ട് സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഫാൽക്കൺ ഷോകളുണ്ടായിരിക്കുന്നതാണ്.

തബൂക്കിൽ സെപ്തംബർ 22-23 തിയതികളിൽ വൈകുന്നേരം 5.45ന്  പ്രിൻസ് ഫഹദ് ബിന്നിലും ഫാൽക്കൺ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

അൽ-ജൗഫിൽ ഒക്ടോബർ 1ന് വൈകുന്നേരം 4.30ന് സൈനിക താവളത്തിലും അൽ-ജൻഡാൽ തടാകത്തിലും സർവകലാശാലയിലും പ്രദർശനങ്ങളുണ്ടായിരിക്കും.

അൽ-ഖോബാറിൽ സെപ്തംബർ 25-26 തിയിതികളിൽ വാട്ടർഫ്രണ്ടിൽ വൈകുന്നേരം 4:30 നാണ് പ്രദർശനം.

ജുബൈലിൽ സെപ്റ്റംബർ 17-18-19 തിയതികളിൽ വൈകുന്നേരം 5 മണിക്ക് ഫനതീർ കോർണിഷിലാണ് പ്രദർശനം ഉണ്ടാവുക.

അൽ-അഹ്‌സയിൽ സെപ്റ്റംബർ 17-18-19 തിയതികളിൽ വൈകുന്നേരം 5:15 ന് കിംഗ് പാർക്ക് അബ്ദുല്ല പരിസരങ്ങളിലും കിംഗ് അബ്ദുല്ല റോഡിലും പ്രദർശനമുണ്ടാകും.

ഹഫർ അൽ-ബാത്തിനിൽ സെപ്റ്റംബർ 29 ന് വൈകുന്നേരം 4.45ന് പ്രിൻസ് നായിഫ് സ്ട്രീറ്റിലെ ഹാല സെന്ററിന് എതിർവശത്തും, എയർ ബേസിനിലും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!