കടലാസില്‍ രാസവസ്‍തുക്കള്‍ പുരട്ടി കറൻസിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂന്ന് പ്രവാസികള്‍ പിടിയില്‍
ബഹ്റൈനില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. രാജ്യത്തെ ആന്റി കറപ്ഷന്‍ ആന്റ ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൂന്നംഗ സംഘം വലയിലായത്.
സാധാരണ പേപ്പറില്‍ ചില രാസ വസ്‍തുക്കള്‍ ചേര്‍ത്ത് അവ വിദേശ കറന്‍സികളാക്കി മാറ്റുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇതിനായി ഉപയോഗിച്ചിരുന്ന പേപ്പറുകളും രാസവസ്‍തുക്കളും മറ്റ് അനുബന്ധ സാധനങ്ങളും ഏതാനും മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക് ടാബ്‍ലെറ്റുകളുമെല്ലാം അധികൃതര്‍ പിടിച്ചെടുത്തു. പ്രതികള്‍ ആഫ്രിക്കക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക