‘ലൈംഗിക ഉദ്ദേശ്യത്തോടെ പ്ലസ്ടു വിദ്യാർഥിനിയെ സ്പർശിച്ചു’; സിപിഎം നേതാവായ പിടിഎ പ്രസിഡൻ്റ് അറസ്റ്റിൽ
പ്ലസ്ടു വിദ്യാർഥിനിയോടു മോശമായി പെരുമാറിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന പിടിഎ പ്രസിഡന്റ് പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി.ടി.ബാലചന്ദ്ര(50)നെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് ചെറുപുത്തൂരിൽ ഈ മാസം രണ്ടാം തിയതിയാണ് സംഭവം.
സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയാണ് ഇയാൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയത്. പിന്നീട് ഇയാൾ ഒളിവിൽ പോയിരുന്നു. നാട്ടിൽ എത്തിയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായരുടെയും ചന്തേര എസ്ഐ എം.വി.ശ്രീദാസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഓണാഘോഷ പരിപാടിക്കിടയിൽ സ്കൂൾ അസംബ്ലി ഹാളിൽവച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചു എന്നാണു വിദ്യാർഥിനി പൊലീസിൽ മൊഴി നൽകിയത്. സംഭവം സംബന്ധിച്ച് വിദ്യാർഥിനി സ്കൂൾ അധികൃതർക്ക് നൽകിയ പരാതി പൊലീസിന് കൈമാറുകയാണ് ഉണ്ടായത്. ഐപിസി 354, 354(എ)(1)(i) വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക